ഗട്ടറില്‍ വീണ് മകന്‍ മരിച്ചു; റോഡിലെ അഞ്ഞൂറോളം കുഴികള്‍ നികത്തി പിതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 02:19 PM  |  

Last Updated: 31st July 2018 02:20 PM  |   A+A-   |  

മുംബൈ : റോഡിലെ ഗട്ടറില്‍ വീണ് പതിനാറുകാരനായ മകന്‍ മരിച്ചതിനെ തുടര്‍ന്ന് മറ്റാര്‍ക്കും ഇനി അപകടം പിണയരുതെന്ന് ആഗ്രഹത്തോടെ, റോഡിലെ കുഴികള്‍ നികത്തി പിതാവ്. മുംബൈ സ്വദേശി ദാദാറാവു ബില്‍ഹോറെയാണ് റോഡിലെ 550 ഓളം കുഴികള്‍ നികത്തിയത്. ദാദാറാവുവിന്റെ മകന്‍ പ്രകാശ് 2015 ജൂലൈ 28നാണു ജോഗേശ്വരി വിക്രോളി ലിങ്ക് റോഡില്‍ ഗട്ടറില്‍ ബൈക്ക് വീണ് അപകടത്തില്‍ മരിച്ചത്.

ഇതിന് ശേഷമാണ് ദാദാറാവു റോഡിലെ മരണക്കുഴികള്‍ അടയ്ക്കുക ലക്ഷ്യം വെച്ച് മുന്നിട്ടിറങ്ങിയത്. ദാദാറാവുവിന്റെ പ്രവൃത്തിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ വന്നതോടെ ശ്രമദാനം വന്‍ വിജയമായി. 

ഏറെ ജനസംഖ്യയുള്ള രാജ്യത്ത് പക്ഷെ, സുരക്ഷിതമായി സഞ്ചരിക്കാനുള്ള റോഡുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ട്. ഉള്ള റോഡുകളില്‍ ഏറിയ പങ്കും കുഴികള്‍ നിറഞ്ഞ് അപകടകരമായ അവസ്ഥയിലുമാണ്. റോഡുകളിലെ കുഴികള്‍ നികത്താന്‍ പൊതുജനം മുന്നിട്ടിറങ്ങിയാല്‍ തന്നെ, ഗട്ടറില്‍ വീണുണ്ടാകുന്ന നിരവധി അപകടങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ദാദാറാവു പറഞ്ഞു.