യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിജയികളുടെ പട്ടിക ലഭ്യമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 55,872 പേരും ജെആര്‍എഫ് തസ്തികയിലേക്ക് 3929 പേരും യോഗ്യത നേടിയതായി സിബിഎസ്ഇ 
യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി:  അസിസ്റ്റന്റ് പ്രൊഫസര്‍ ആകുന്നതിനും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ
ദേശീയ യോഗ്യതാ പരീക്ഷ(നെറ്റ്)യുടെ  ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു.

cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിജയികളുടെ പട്ടിക ലഭ്യമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 55,872 പേരും ജെആര്‍എഫ് തസ്തികയിലേക്ക് 3929 പേരും യോഗ്യത നേടിയതായി സിബിഎസ്ഇ അറിയിച്ചു. 

ഇതാദ്യമായാണ് പരീക്ഷ നടത്തി അതേ മാസം തന്നെ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ മൂന്ന് മാസത്തെ കാലയളവിലായിരുന്നു ഫലം പ്രസിദ്ധപ്പെടുത്തിയിരുന്നത്. രാജ്യത്തെ 91 നഗരങ്ങളിലായി 11.48 ലക്ഷം പേരാണ് നെറ്റ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലായായാണ് കേരളത്തില്‍ പരീക്ഷ നടന്നത്.

ജൂലൈ എട്ടിനായിരുന്നു അഖിലേന്ത്യാ തലത്തില്‍ പരീക്ഷ നടത്തിയത്. ഭാഷാ വിഷയങ്ങളുള്‍പ്പടെ 84 വിഷയങ്ങളിലായിരുന്നു നെറ്റ് പരീക്ഷ .പരീക്ഷാ രീതിയിലും ഫെലോഷിപ്പ് പ്രായപരിധിയിലും മാറ്റങ്ങളോടു കൂടിയാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com