ഭരണഘടനയെ സംരക്ഷിക്കാൻ രാഹുലുമായി ചേർന്നു പ്രവർ‌ത്തിക്കും: തേ​ജ​സ്വി യാ​ദ​വ്

ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ർ​ജെ​ഡി  നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്.
ഭരണഘടനയെ സംരക്ഷിക്കാൻ രാഹുലുമായി ചേർന്നു പ്രവർ‌ത്തിക്കും: തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ർ​ജെ​ഡി  നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​ൽ താ​ൻ സ​ന്തോ​ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം  പ​റ​ഞ്ഞു. 

 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യാ​ൽ അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. അ​തി​ൽ  തെ​റ്റി​ല്ല. മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​ന്ന​തെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ  നോ​ക്കി​യാ​ൽ മ​നസി​ലാ​കും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക​ഴി​വു​ള്ള അ​നേ​ക​രു​ണ്ട്. എ​ന്നാ​ൽ‌ ഇ​തു​വ​രെ ആ​രും പ​ര​സ്യ​മാ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​പ​ദം  ര​ണ്ടാ​മ​ത്തെ ചോ​ദ്യം മാ​ത്ര​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com