അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനൊരുങ്ങി മമതാ ബാനര്‍ജി 

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കെതിരെ തുറന്ന യുദ്ധത്തിലാണ് അദ്ദേഹം. 
അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനൊരുങ്ങി മമതാ ബാനര്‍ജി 

കുത്തിയിരിപ്പു സമരം നടത്തുന്ന അരവിന്ദ് കെജ്‌രിവാളിനെ അല്‍പ്പസമയത്തിനകം മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും സന്ദര്‍ശിക്കും. ദിവസങ്ങളായി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്കു മുന്നില്‍ സമരത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കെതിരെ തുറന്ന യുദ്ധത്തിലാണ് അദ്ദേഹം. 

തന്റെ കുത്തിയിരിപ്പ് സമരം വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ലെന്നും ദല്‍ഹി ജനതയുടെ നന്മയ്ക്കുവേണ്ടിയാണെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്.  ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, മുതിര്‍ന്ന മന്ത്രിമാരായ സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ് എന്നിവര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ മൂന്നു ദിവസമായി തങ്ങളുടെ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com