സുന്ദരനായ പൊലീസുകാരനോട് കടുത്ത ആരാധന; യുവതി സഞ്ചരിച്ചത് 1200 കിലോമീറ്റര്‍

ഉജ്ജയ്ന്‍ എസ്പി സച്ചിന്‍ അതുല്‍ക്കറിനോടുള്ള (34) ആരാധന മൂത്ത് 1200 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തിയ പെണ്‍കുട്ടിയാണു വാര്‍ത്തകളില്‍ നിറയുന്നത്
സുന്ദരനായ പൊലീസുകാരനോട് കടുത്ത ആരാധന; യുവതി സഞ്ചരിച്ചത് 1200 കിലോമീറ്റര്‍

ഭോപ്പാല്‍: കേരളത്തില്‍ പൊലീസുകാര്‍ക്ക് ഇത് കഷ്ടകാലത്തിന്റെ നാളുകളാണ്. എന്ത് തൊട്ടാലും വിവാദമാകുന്ന അവസ്ഥ. അതുകൊണ്ടുതന്നെ പൊലീസുകാരോടുളള ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നു. എന്നാല്‍ മധ്യപ്രദേശില്‍ സ്ഥിതി മറിച്ചാണ്. പൊലീസ് ഓഫിസറെ കാണാന്‍ ഒരു ആരാധിക ശ്രമിച്ച കഥയറിഞ്ഞാല്‍ ചിലപ്പോള്‍ ഞെട്ടും. ഉജ്ജയ്ന്‍ എസ്പി സച്ചിന്‍ അതുല്‍ക്കറിനോടുള്ള (34) ആരാധന മൂത്ത് 1200 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തിയ പെണ്‍കുട്ടിയാണു വാര്‍ത്തകളില്‍ നിറയുന്നത്. സമൂഹമാധ്യമങ്ങളില്‍ കൂടിയാണു പഞ്ചാബിലെ ഹൊഷൈര്‍പുര്‍ സ്വദേശിയായ ഇരുപത്തിയേഴുകാരി സച്ചിന്‍ അതുല്‍ക്കറിനെ കുറിച്ച് അറിയുന്നത്.പിന്നെ ഒട്ടും വൈകിയില്ല, തന്റെ ആരാധ്യപുരുഷനെ തേടിയിറങ്ങി.

എന്നാല്‍, പെണ്‍കുട്ടിയുടെ ആരാധന പൊലീസുകാര്‍ക്കു തലവേദനയായിരിക്കുകയാണ്. എസ്പി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വരെ അതിക്രമിച്ചു കടക്കാനുള്ള ശ്രമമാണു പൊലീസുകാരെ വട്ടം കറക്കുന്നത്. പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും എസ്പിയെ കാണാതെ തിരിച്ചു പോവില്ലെന്നാണു നിലപാട്. പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറ്റി വിടാന്‍ ശ്രമിച്ചെങ്കിലും അത്മഹത്യാഭീഷണി മുഴക്കി തിരിച്ചിറങ്ങി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ആരെയും കാണാന്‍ സാധിക്കില്ലായെന്ന ഉറച്ച നിലപാടിലാണ് സച്ചിന്‍ അതുല്‍ക്കര്‍. മുപ്പത്തിനാലുകാരനായ സച്ചിന്‍ അവിവാഹിതനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com