ഭാര്യയുടെ മുന്നിലിട്ട് ദളിത് കര്‍ഷകനെ ചുട്ടുകൊന്നു; നാലുപേര്‍ അറസ്റ്റില്‍ 

 ഭാര്യയ്ക്ക് മുന്നിലിട്ട് ഭര്‍ത്താവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ യാദവ വംശജരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭോപ്പാലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.
ഭാര്യയുടെ മുന്നിലിട്ട് ദളിത് കര്‍ഷകനെ ചുട്ടുകൊന്നു; നാലുപേര്‍ അറസ്റ്റില്‍ 

ഭോപ്പാല്‍:  ഭാര്യയ്ക്ക് മുന്നിലിട്ട് ഭര്‍ത്താവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ യാദവ വംശജരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭോപ്പാലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.

വര്‍ഷങ്ങളായി താന്‍ കൃഷി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് തിരണ്‍സിങും ബന്ധുക്കളും നിലം ഉഴുന്നത് ചോദ്യം ചെയ്തതിനാണ് 62 കാരനായ കിശോരിലാലിനെ ജീവനോടെ ചുട്ടുകൊന്നത്. തിരണ്‍ സിങിനെയും മകന്‍ പ്രകാശിനെയും ബന്ധുക്കളായ സഞ്ജു, ബല്‍ബീര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.മനഃപൂര്‍വ്വമുള്ള നരഹത്യയും എസ് സി / എസ്ടി നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
കിശോരിലാലിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പെട്രോളൊഴിച്ച് തീകത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
യാദവന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമമായതിനാല്‍ അക്രമസംഭവങ്ങള്‍ ചെറുക്കുന്നതിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 
ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമല്‍നാഥ് പറഞ്ഞു. ദളിതര്‍ക്കെതിരെ സംസ്ഥാനത്തുണ്ടാകുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഇനി എന്ന് തടയാനാണ് എന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com