ദുഷ്ട ശക്തികള്‍ക്കു മേല്‍ ജനാധിപത്യം നേടിയ വിജയം: നരേന്ദ്ര മോദി

ദുഷ്ട ശക്തികള്‍ക്കു മേല്‍ ജനാധിപത്യം നേടിയ വിജയം: നരേന്ദ്ര മോദി
ദുഷ്ട ശക്തികള്‍ക്കു മേല്‍ ജനാധിപത്യം നേടിയ വിജയം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയ വിജയം സാധാരണ തെരഞ്ഞെടുപ്പു ജയം  മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഷ്ട ശക്തികള്‍ക്കുകള്‍ മേല്‍ ജനാധിപത്യം നേടിയ വിജയമാണ് അതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ത്രിപുരയിലെ വിജയം കുറെക്കൂടി ആശയപരമായ ഒന്നുകൂടിയാണൈന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുഷ്ട ശക്തികള്‍ക്കും ഭയപ്പെടുത്തി കാര്യം നേടുന്നവര്‍ക്കും മേല്‍ ജനാധിപത്യം നേടിയ വിജയമാണിത്. ഭയത്തിനു മേല്‍ സമാധാനവും അഹിംസയും വിജയിച്ചിരിക്കുന്നു. ത്രിപുര അര്‍ഹിക്കുന്ന വിധത്തില്‍ സംസ്ഥാനത്ത് ബിജെപി ഭരണം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ത്രിപുരയിലേത് സാധാരണ തെരഞ്ഞെടുപ്പു ജയമല്ല. അത് ശൂന്യതയില്‍നിന്ന് ഉണ്ടായതാണ്. സംഘടനാ ശക്തികള്‍ക്കും വികസന അജന്‍ഡകൊണ്ടുമാണ് അത് സാധ്യമാക്കാനായത്. ഇതിനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരെയും മാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ഈ വിജയം സമ്മാനിച്ച ത്രിപുരയിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞാല്‍ മതിയാവില്ലന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com