മഹാരാഷ്ട്രയിലെ ദലിത്-മറാഠാ കലാപം :  ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിൽ

തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​മ​സ്ത ഹി​ന്ദു അ​ഘാ​ഡി​യു​ടെ നേ​താ​വായ മിലിന്ദ്​ എ​ക്​​ബൊ​ട്ടെയാണ് പിടിയിലായത്
മഹാരാഷ്ട്രയിലെ ദലിത്-മറാഠാ കലാപം :  ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിൽ

മും​ബൈ: മഹാരാഷ്ട്രയിലെ ദലിത്- മറാഠാ കലാപത്തിന് കാരണക്കാരനായ ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിലായി. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​മ​സ്ത ഹി​ന്ദു അ​ഘാ​ഡി​യു​ടെ നേ​താ​വായ മിലിന്ദ്​ എ​ക്​​ബൊ​ട്ടെയാണ് പിടിയിലായത്. അറസ്റ്റിൽ നിന്ന് രക്ഷ തേടി ഇയാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെയിലെ വീട്ടിൽ നിന്നും പൊലീസ് എക്ബോട്ടെയെ അറസ്റ്റു ചെയ്തത്. 

ജ​നു​വ​രി ഒ​ന്നി​ന്​ പു​നെ​യി​ലു​ണ്ടാ​യ ദ​ലി​ത്​- മറാഠാ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണക്കാർ എക്ബോട്ടെയും, ശിവ പരിഷ്ത്താൻ എന്ന ഹിന്ദു സംഘടനയുടം നേതാവായ സംബാജി ബിഡെയുമാണെന്നായിരുന്നു പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പുനെ ശി​വ​ജി ന​ഗ​റി​ലു​ള്ള വീ​ട്ടി​ൽ വ​ൻ സ​ന്നാ​ഹ​ത്തോ​ടെ എ​ത്തി​യാ​ണ്​ പൊ​ലീ​സ്​ എക്ബോട്ടെയെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ദ​ലി​ത്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ത സാ​ൽ​വെ, സു​ഷ​മ അ​ന്ധാ​രെ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

1818 ഇൗ​സ്​​റ്റ്​ ഇ​ന്ത്യ ക​മ്പ​നി​ക്കൊ​പ്പം ചേ​ർ​ന്ന്​ ദ​ലി​ത്​ വി​ഭാ​ഗ​ത്തി​ലെ മെ​ഹ​ർ സ​മു​ദാ​യ​ക്കാ​രാ​യ സൈ​നി​ക​ർ പെ​ഷ്വാ സൈ​ന്യ​ത്തെ തോ​ൽ​പി​ച്ച കൊ​രെ​ഗാ​വ്​ യു​ദ്ധ​സ്​​മ​ര​ണ​ക്ക്​ ദ​ലി​തു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും സം​ഘ​ർ​ഷം സം​സ്​​ഥാ​ന​മാ​കെ പ​ട​രു​ക​യും​ചെ​യ്​​തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com