ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കാതിരുന്നാല്‍  പെണ്‍കുട്ടികള്‍ സുരക്ഷിതരെന്ന് ബിജെപി എംഎല്‍എ

ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരിക്കുക എന്ന പാശ്ചാത്യന്‍ രീതി ഒഴിവാക്കാന്‍ ആണ്‍കുട്ടികളും തയ്യാറാകണമെന്നും ബിജെപി എംഎല്‍എ പന്നലാല്‍ ശക്യ
ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കാതിരുന്നാല്‍  പെണ്‍കുട്ടികള്‍ സുരക്ഷിതരെന്ന് ബിജെപി എംഎല്‍എ

ഗുന: പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉപദേശവുമായി മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നലാല്‍ ശക്യ. ബോയ് ഫ്രണ്ട്‌സിനെ ഉപേക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറായാല്‍ അവര്‍ക്ക് നല്ലനിലയില്‍ ജീവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരിക്കുക എന്ന പാശ്ചാത്യന്‍ രീതി ഒഴിവാക്കാന്‍ ആണ്‍കുട്ടികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുന ഗവണ്‍മെന്റ് കോളജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് എന്താണ് പരിഹാരമെന്ന് മുമ്പ് ഒരു ടിവി ചാനലുകാര്‍ തന്നോട് ചോദിച്ചപ്പോള്‍ ഇതേ മറുപടിയാണ് താന്‍ അവര്‍ക്ക് നല്‍കിയതെന്നും ശക്യ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത് വിദേശ സംസ്‌കാരമാണെന്നും ഇന്ത്യന്‍ ഫിലോസഫി അനുസരിച്ച് നാല് തവണ വനിതാ ദിനം ആചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഉന്നത സ്ഥാനമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com