പീഡകര്‍ക്ക് നാട്ടുകാരുടെ ശിക്ഷ ; യുവാക്കളെ പിടികൂടി നഗ്‌നരാക്കി നടത്തി ( വീഡിയോ )
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2018 02:58 PM |
Last Updated: 29th March 2018 03:00 PM | A+A A- |

ഇറ്റാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി നഗ്‌നരാക്കി നടത്തിച്ചു. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലാണ് സംഭവം. യിംഗ്കിയോംഗ് മാര്‍ക്കറ്റില്‍ എത്തിച്ച ഇവരെ നഗ്നരാക്കിയ ശേഷം കൈകല്‍ പിന്നിലേക്ക് കൂട്ടിക്കെട്ടി, ജനത്തിരക്കേറിയ റോഡിലൂടെ നടത്തിക്കുകയായിരുന്നു.
പിന്നീട് ജനക്കൂട്ടം പ്രതികളെ പൊലീസിന് കൈമാറി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തത്. കേസില്‍ രണ്ടുപേര്‍ മാത്രമാണ് പിടിയിലായത്. മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരം വീടിന് വെളിയിലെത്തിയ പെണ്‍കുട്ടിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
മാര്‍ച്ച് 25നാണ് സംഭവം. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന് അടിയിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞമാസവും സമാനമായ സംഭവം അരങ്ങേറിയിരുന്നു. എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ ഇങ്ങനെ റോഡിലൂടെ നടത്തിയിരുന്നു.