മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മായാവതി

മോദിയുടെ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണ് - പൊതുപണം ധൂര്‍ത്തടിച്ചാണ് മോദി നാലാം വാര്‍ഷികം കൊണ്ടാടുന്നത്‌ 
മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മായാവതി

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിഎസ്പി നേതാവ് മായാവതി. മോദിയുടെ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണ്. പൊതുപണം ധൂര്‍ത്തടിച്ചാണ് മോദി സര്‍ക്കാര്‍  നാലാം വാര്‍ഷികം കൊണ്ടാടുന്നതെന്നും മായാവതി പറഞ്ഞു

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില റോക്കറ്റ് പോലെ കുതിച്ചുയുരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊളളുന്നില്ല. പണക്കാരുടെ താത്പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാജ്യത്ത് ബിജെപിയുടെ ജംഗിള്‍ രാജ് ഭരണമാണ് നടക്കുന്നതെന്നും മായാവതി പറഞ്ഞു.

എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ പോലും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സത്രീ പീഡന കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റ ഉദാഹരണമാണ് കത്തുവയും ഉന്നാവയുമെന്ന് മായാവതി പറഞ്ഞു. ദരിദ്രരെ ചൂഷണം ചെയ്യുന്നതോടൊപ്പം  കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും മായാവതി പറഞ്ഞു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com