ഒന്നും രണ്ടും ക്ലാസുകള്‍ക്ക് ഹോംവര്‍ക്ക് വേണ്ട, സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം 

ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ഹോംവര്‍ക്ക് നല്‍കുന്നത് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒന്നും രണ്ടും ക്ലാസുകള്‍ക്ക് ഹോംവര്‍ക്ക് വേണ്ട, സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം 

ചെന്നൈ:  ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ഹോംവര്‍ക്ക് നല്‍കുന്നത് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് മദ്രാസ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സിബിഎസ്ഇ ഉള്‍പ്പെടെ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും ഇത് ബാധകമാക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഭാഷാപഠനവും കണക്കും ഒഴികെയുളള മറ്റു വിഷയങ്ങള്‍ ഒന്നും രണ്ടും ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് 
അതാത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം.തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ മാതൃകയില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാനാണ് കോടതി ആവശ്യപ്പെട്ടത്.

സിബിഎസ്ഇ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് അഭിഭാഷകന്‍ എം പുരോഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഉത്തരവ്. സിബിഎസ്ഇ സ്‌കൂളുകള്‍ എന്‍സിഇആര്‍ടി ബുക്കുകളാണ് വാങ്ങുന്നത് എന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com