9 ശതമാനം വില കുറച്ചാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത്, റിലയന്‍സിനെ പങ്കാളിയാക്കിയത് ഞങ്ങള്‍ തന്നെ; രാഹുലിന് മറുപടിയുമായി ദസോ സിഇഒ 

വിവാദ റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണത്തിന് മറുപടിയുമായി ഫ്രഞ്ച് കമ്പനി
9 ശതമാനം വില കുറച്ചാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത്, റിലയന്‍സിനെ പങ്കാളിയാക്കിയത് ഞങ്ങള്‍ തന്നെ; രാഹുലിന് മറുപടിയുമായി ദസോ സിഇഒ 

ന്യൂഡല്‍ഹി: വിവാദ റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണത്തിന് മറുപടിയുമായി ഫ്രഞ്ച് കമ്പനി.  റാഫേല്‍ യുദ്ധവിമാന കരാറില്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ഗ്രൂപ്പിനെ തങ്ങള്‍ തന്നെ പങ്കാളിയായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ദസോ സിഇഒ എറിക് ട്രാപ്പിയര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. റിലയന്‍സിന് പുറമേ  30 പങ്കാളികള്‍ കൂടി റാഫേല്‍ ഇടപാടില്‍ ഉള്‍പ്പെടുന്നതായും ന്യൂസ് ഏജന്‍സിയായ എഎന്‍എയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍  എറിക് ട്രാപ്പിയര്‍ പറഞ്ഞു.

59000 രൂപയുടെ യുദ്ധവിമാനക്കരാര്‍ സ്വന്തമാക്കാന്‍ ദസോ ഇന്ത്യന്‍ കമ്പനിയായ റിലയന്‍സിനെ പങ്കാളിയാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഈ മേഖലയിലെ പരിചയക്കുറവ് പോലും അവഗണിച്ചായിരുന്നു ദസോ റിലയന്‍സിനെ കൂടെകൂട്ടിയത്.ഇടപാടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് നുണ പ്രപചരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. തനിക്ക് നുണ പറയുന്ന ചരിത്രമില്ലെന്ന് എറിക് ട്രാപ്പിയര്‍ രാഹുലിന് മറുപടിയായി പറഞ്ഞു. സിഇഒ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആരും നുണ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള കരാറുമായി  യുപിഎ ഭരണക്കാലത്തെ കരാറിനെ താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സമാനമാണ്. 18 വിമാനങ്ങള്‍ നല്‍കാനായിരുന്നു അന്നത്തെ കരാര്‍. ബാക്കി വിമാനങ്ങള്‍ സാങ്കേതിക വിദ്യ കൈമാറി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 36 വിമാനങ്ങള്‍ വാങ്ങാനുളള കരാറിനായി ഇരുരാജ്യങ്ങളും ധാരണയിലെത്തുമ്പോള്‍ വില ഇരട്ടിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ വിമാനത്തിന്റെ വിലയില്‍ ഒന്‍പതുശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ചെയ്തതെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com