സൊമാറ്റോയില്‍ പിസയ്ക്ക് ഓര്‍ഡര്‍ നല്‍കി, ഡെലിവര്‍ ചെയ്തപ്പോള്‍ കത്തി കാട്ടി ഭീഷണിയും മോഷണവും; റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് സംഭവങ്ങള്‍, യുവാക്കള്‍ അറസ്റ്റില്‍ 

പ്രതികളുടെ പക്കല്‍ നിന്ന് പത്ത് മൊബൈല്‍ ഫോണുകളും രണ്ട് ബൈക്ക്, രണ്ട് എടിഎം സൈ്വപ്പിങ് മെഷീന്‍, കത്തി എന്നിവയും കണ്ടെടുത്തു 
സൊമാറ്റോയില്‍ പിസയ്ക്ക് ഓര്‍ഡര്‍ നല്‍കി, ഡെലിവര്‍ ചെയ്തപ്പോള്‍ കത്തി കാട്ടി ഭീഷണിയും മോഷണവും; റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് സംഭവങ്ങള്‍, യുവാക്കള്‍ അറസ്റ്റില്‍ 

ന്യൂഡല്‍ഹി: പിസ ഡെലിവര്‍ ചെയ്യാനെത്തിയ യുവാക്കളെ കൊള്ളയടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരണ്‍ മഹാജന്‍(19), ദീപക് എലിയാസ് ദീപു(23), ചിരാഗ് ശര്‍മ്മ(23) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ശ്രീനിവാസ്പുരി എന്ന സ്ഥലത്താണ് സംഭവം.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയുടെ ജീവനക്കാര്‍ക്ക് നേരെ മോഷണശ്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് വ്യത്യസ്ത ഓര്‍ഡറുകളിലാണ് സംഭവം നടന്നത്. മൂന്ന് തവണയും പ്രതികള്‍ വ്യത്യസ്ത റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുത്തശേഷം പിസ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഡെലിവര്‍ ചെയ്യുന്നതിനായി വിജനമായ ഒരു സ്ഥലമാണ് ഇവര്‍ തിരഞ്ഞെടുത്തുവച്ചിരുന്നത്. 

ഓര്‍ഡര്‍ ചെയ്ത പിസ ഡെലിവര്‍ ചെയ്യാനായി സൊമാറ്റോ ജീവനക്കാര്‍ ഇവിടേക്കെത്തുമ്പോള്‍ അവരെ കത്തിയും മറ്റ് ആയുധങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇവരുടെ കൈവശമുള്ളവ അപഹരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്രീനിവാസ്പുരി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് പത്ത് മൊബൈല്‍ ഫോണുകളും രണ്ട് ബൈക്ക്, രണ്ട് എടിഎം സൈ്വപ്പിങ് മെഷീന്‍, കത്തി എന്നിവയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com