അമിത് ഷായ്ക്ക് കണ്ടകശനി; ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ സ്റ്റേജിലും അടിതെറ്റിവീണു; ഇനി വീഴുന്നത് ബിജെപിയെന്ന് എതിരാളികള്‍

മധ്യപ്രദേശ് തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടിതെറ്റി വീണു - ഇനി വീഴുന്നത് ബിജെപിയെന്ന് എതിരാളികള്‍
അമിത് ഷായ്ക്ക് കണ്ടകശനി; ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ സ്റ്റേജിലും അടിതെറ്റിവീണു; ഇനി വീഴുന്നത് ബിജെപിയെന്ന് എതിരാളികള്‍

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടിതെറ്റി വീണു. റോഡ് ഷോ നടത്തിയ ശേഷം സ്‌റ്റേജില്‍ എത്തിയപ്പോഴാണ് അമിത് ഷാ കാല് തെറ്റി വീണത്. സമീപത്തുണ്ടായ ബോഡിഗാഡ് വീണ ഉടനെ തന്നെ അമിത് ഷായെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അമിത് ഷാ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നിലംപതിക്കുന്നതിന്റെ ആദ്യലക്ഷണമാണ് അമിത് ഷായുടെ വീഴ്ചയെന്നാണ് ബിജെപിയുടെ എതിരാളികള്‍ പറയുന്നത്. അമിത് ഷാ വീണതിന് പിന്നാലെ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും താഴെ വീഴുമെന്നും ഇവര്‍ പറയുന്നു. വീഴ്ചയ്ക്ക് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്. 

ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പകല്‍ക്കിനാവ് കാണുകയാണ്. നവംബര്‍ 28ന് തെരഞ്ഞടുപ്പ് നടക്കുമ്പോള്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം മിസോറാമില്‍ പാര്‍ട്ടി പ്രചാരണത്തിനായി എത്തിയപ്പോള്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമിത് ഷാ അടിതെറ്റി വീണിരുന്നു. ആ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാഴാഴ്ച്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. നിലത്തേക്ക് ഹെലിക്കോപ്പ്റ്റില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും കുടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടി എത്തി. 

അപകടത്തില്‍ ചെളിപറ്റിയ വസ്ത്രം മാറിയാണ് അമിത് ഷാ പിന്നീട് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. കോണ്‍ഗ്രസ് മൗനം പാലിക്കുന്നു മിസോറാം സര്‍ക്കാര്‍ കേന്ദ്ര വിഹിതം ദുരുപയോഗം ചെയ്യുകയാണ്. മിസോറാമിലെ ജനങ്ങള്‍ക്ക് വേണ്ടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ തുക ദുരുപയോഗം ചെയ്യുകയാണ്. ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. പകരം ചോദിക്കണം ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയില്ല എന്നുറപ്പുള്ള സ്ഥിതിക്ക് വോട്ടിങ്ങിലൂടെ ജനങ്ങള്‍ വേണം ഇതിന് പകരം ചോദിക്കണം. രാജ്യം പുരോഗതിയുടെ പാതയിലേക്ക് കുതിക്കുമ്പോല്‍ മിസോറാം പിന്നോട്ടു പോവാന്‍ പാടില്ല. ബിജെപിയിലൂടെ നാടിനെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ മിസോറാമിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പാര്‍ട്ടി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബിജെപി മിസോറാമില്‍ അധികാരത്തില്‍ എത്തിയാല്‍ ആദിവാസി യുവാക്കള്‍ക്കായി 50,000 ത്തിലധികം ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com