'മദ്യം എത്തിക്കണം, ജയിലര്‍ക്ക് 10,000 കൊടുക്കണം'; ഫോണ്‍വിളിയും ആഘോഷവുമായി തടവുപുള്ളികള്‍; വീഡിയോ വൈറല്‍

'മദ്യം എത്തിക്കണം, ജയിലര്‍ക്ക് 10,000 കൊടുക്കണം'; ഫോണ്‍വിളിയും ആഘോഷവുമായി തടവുപുള്ളികള്‍; വീഡിയോ വൈറല്‍

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ലഖ്‌നൗ; ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്ന തടവുപുള്ളികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മദ്യപാനവും ആഘോഷവുമായി ജയില്‍ ജീവിതം അടിച്ചുപൊളിക്കുന്ന വെടിവെപ്പ് കേസിലെ പ്രതികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ജയിലിലാണ് സംഭവം. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വെടിവപ്പ് കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 


ഫോണ്‍ വിളിച്ച് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനായി കൈക്കൂലി ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജയിലര്‍ക്ക് പതിനായിരം രൂപയും ഡെപ്യൂട്ടി ജയിലര്‍ക്ക് 5000 രൂപയും നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. മദ്യം എത്തിക്കണമെന്നും ഇവര്‍ പറയുന്നുണ്ട്. സിഗററ്റ് വലിക്കുന്നതും വെടിയുണ്ടകള്‍ ഇവര്‍ക്ക് സമീപം ഇരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തടവുപുള്ളികളില്‍ ഒരാള്‍ തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. വടിവപ്പ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന അന്‍ഷു ദീക്ഷിത്, സൊഹ്‌റാബ് എന്നിവരും മറ്റ് നാലുപേരുമാണ് വീഡിയോയിലുള്ളത്. 

സംഭവം വിവാദമായതോടെ ജയില്‍ സൂപ്രണ്ടും റായ്ബറേലി ജില്ലാ മജിസ്‌ട്രേറ്റും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സെല്ലുകളില്‍ നിന്ന് സിഗററ്റ്, ലൈറ്ററുകള്‍, പഴങ്ങള്‍, പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com