വായില്‍ നിന്ന് ശിവലിംഗം തുപ്പും, വായുവില്‍ നിന്ന് ആഭരണമെടുക്കും; അനുയായികളെ അത്ഭുതപ്പെടുത്തിയ മാജിക് ബാബ മരിച്ചു

എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്
വായില്‍ നിന്ന് ശിവലിംഗം തുപ്പും, വായുവില്‍ നിന്ന് ആഭരണമെടുക്കും; അനുയായികളെ അത്ഭുതപ്പെടുത്തിയ മാജിക് ബാബ മരിച്ചു

ഹൈദരാബാദ്‌; കണ്‍കെട്ട് വിദ്യയിലൂടെ അനുയായികളെ സമ്പാദിച്ച വിവാദ ആള്‍ദൈവം ബാല സായി ബാബ (58) മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിവാദ ആള്‍ദൈവം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. കണ്‍കെട്ടുവിദ്യയിലൂടെയാണ് ബാല സായി ബാബ പ്രശസ്തനാകുന്നത്. ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും പ്രതികൂടിയാണ് വിവാദ ആള്‍ദൈവം.

എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിന് കഴിവുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഇത്തരം മാജിക്കിലൂടെ വലിയ സ്വാധീനമാണ് ബാലസായി ബാബ നേടിയത്. 

ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് ബാബ ജനിക്കുന്നത്. പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും പ്രശസ്തിയുള്ള ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലുമായി രണ്ട് ആശ്രമങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇതിനിടെ ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും ഉള്‍പ്പെട്ടതോടെ ബാബ വിവാദങ്ങളിലും നിറഞ്ഞുനിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com