ഗാന്ധി ജയന്തി ആഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു;  ചെറുത്തപ്പോള്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

സ്‌കൂള്‍ യൂണിഫോമിന്റെ ഷാളാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ കെട്ടിത്തൂക്കുന്നതിനായി പ്രതികള്‍ ഉപയോഗിച്ചത്.
ഗാന്ധി ജയന്തി ആഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു;  ചെറുത്തപ്പോള്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

മൈന്‍പുരി: സ്‌കൂളിലെ ഗാന്ധി ജയന്തി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ് വണ്‍ വിദ്യാത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ മൈന്‍പുരിയിലാണ് സംഭവം.

പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെയാണ് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. സ്‌കൂള്‍ യൂണിഫോമിന്റെ ഷാളാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ കെട്ടിത്തൂക്കുന്നതിനായി പ്രതികള്‍ ഉപയോഗിച്ചത്.

സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ അയല്‍ ഗ്രാമത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2014 ല്‍ മൈന്‍പുരിക്കടുത്ത ഗ്രാമത്തില്‍ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com