ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവിയില്ല ; ഹര്‍ജി സുപ്രിംകോടതി തളളി

ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തളളി
ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവിയില്ല ; ഹര്‍ജി സുപ്രിംകോടതി തളളി

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയാണ് കോടതി തളളിയത്.

ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്നത് ആംആദ്മി പാര്‍ട്ടിയുടെ നീണ്ടക്കാലത്തെ ആവശ്യമാണ്.കേന്ദ്രഭരണപ്രദേശമായ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പലകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് നിരവധിതവണ കേന്ദ്രവും സംസ്ഥാനവും തമ്മിലുളള അധികാര വടംവലിക്കും ഡല്‍ഹി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഒരു മാസം മുന്‍പ് ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി നല്‍കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി പത്തുലക്ഷം കത്തുകള്‍ സമാഹരിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് വാര്‍ത്തയായിരുന്നു. ഡല്‍ഹി കേന്ദ്രഭരണപ്രദേശത്ത് സുരക്ഷാ ചുമതലയും ക്രമസമാധാനപാലനവും കേന്ദ്രആഭ്യന്തര വകുപ്പിന്റെ കീഴിലാണ്. ഇത്തരം വിഷയങ്ങളിലെല്ലാം പരിഷ്‌കാരനടപടികള്‍ക്ക് കേന്ദ്രം തയ്യാറാകണമെന്നതാണ് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com