തെരുവില്‍ കിടന്ന് യുദ്ധം ചെയ്യുന്നതെന്തിന്; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കട്ടെ- രേഖ ശര്‍മ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ
തെരുവില്‍ കിടന്ന് യുദ്ധം ചെയ്യുന്നതെന്തിന്; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കട്ടെ- രേഖ ശര്‍മ


ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. സ്തീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. 

വിഷയത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെ അവര്‍ തള്ളിക്കളഞ്ഞു. നിയമ നിര്‍മാണമെന്ന ആവശ്യത്തെ പൂര്‍ണമായും എതിര്‍ക്കുന്നതായും രേഖ ശര്‍മ വ്യക്തമാക്കി. വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയില്‍ പോയാല്‍ മതി. പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും രേഖ ശര്‍മ കൂട്ടിച്ചേര്‍ത്തു. 

അതേസമയം വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തയ്യാറായില്ല. വിഷയത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. സംസ്ഥാന ഘടകം വിഷയത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com