ബിജെപി നേതാവിനെതിരെ ലൈംഗികാരോപണക്കേസ്: പരാതി ചിത്രങ്ങള്‍ ഉള്‍പ്പെടെ തെളിവ് സഹിതം

ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തുന്ന ലൈംഗിക വിവാദ കേസ് പുറത്താവുന്നത്.
ബിജെപി നേതാവിനെതിരെ ലൈംഗികാരോപണക്കേസ്: പരാതി ചിത്രങ്ങള്‍ ഉള്‍പ്പെടെ തെളിവ് സഹിതം


ബെല്ലരി: കര്‍ണാടകയില്‍ ബിജെപി നേതാവിനെതിരെ ലൈംഗികാരോപണക്കേസ്. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയത്. ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തുന്ന ലൈംഗിക വിവാദ കേസ് പുറത്താവുന്നത്.

കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെതിരെ ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുമായി രംഗത്തെത്തിയത്. ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്നാണ് യുവതിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com