പൊലീസ് ഉദ്യോഗസ്ഥനേയും അഭിഭാഷകയേയും ബിജെപി കൗണ്‍സിലര്‍ ഹോട്ടലിലിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ 

കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്
പൊലീസ് ഉദ്യോഗസ്ഥനേയും അഭിഭാഷകയേയും ബിജെപി കൗണ്‍സിലര്‍ ഹോട്ടലിലിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ 

ലഖ്‌നൗ; ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഇന്‍സ്‌പെക്റ്ററിനേയും വനിത അഭിഭാഷകയേയും ബിജെപി കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവമുണ്ടായത്. കൗണ്‍സിലര്‍ മനീഷിന്റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു ഇരുവരും. വെയിറ്ററുമായുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദ്ദനത്തിന് കാരണമായത്. മനീഷും അയാളുടെ സഹായികളും ചേര്‍ന്നാണ് മര്‍ദനം അഴിച്ചുവിട്ടത്. 

ഇന്‍സ്‌പെക്റ്ററെ മനീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്‍സ്‌പെക്റ്ററോട് തര്‍ക്കിക്കുന്നതും അതിന് ശേഷം ദേഷ്യപ്പെട്ട് പൊലീസിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇന്‍സ്‌പെക്റ്ററിന്റേയും യുവതിയുടേയും മൊബൈല്‍ ഫോണും കൂട്ടത്തിലൊരാള്‍ തട്ടിപ്പറിച്ച് വാങ്ങുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൗണ്‍സിലര്‍ക്കെതിരേ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com