വരുന്ന തെരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രിയാകില്ല; മന്‍മോഹന്‍ സിങിന്റേത് പോലുളള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ശരത് പവാര്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍
വരുന്ന തെരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രിയാകില്ല; മന്‍മോഹന്‍ സിങിന്റേത് പോലുളള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ശരത് പവാര്‍ 

മുംബൈ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും ശരത് പവാര്‍ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ മുംബൈ മന്ദാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും നിലവിലെ അധികാര സമവാക്യം തുടരുമെന്ന് താന്‍ കരുതുന്നില്ല. രണ്ടിടത്തും മാറ്റങ്ങള്‍ വരും.ഇന്നത്തെ രാഷ്ട്രീയ സ്ഥിതി 2004ലെ രാഷ്ട്രീയാവസ്ഥയുമായി ഏറെക്കുറെ തുല്യമാണ്. എന്നാല്‍ ഏകകക്ഷി ഭരണം വരുമെന്ന് അതിന് അര്‍ത്ഥമില്ല. 2019ല്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2004ലെപ്പോലെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മന്‍മോഹന്‍ സിങ്ങിന്റെ കീഴില്‍ ഒരു സര്‍ക്കാര്‍ 10 വര്‍ഷം തികച്ചതു പോലെയാകും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. അന്ന് തിളങ്ങുന്ന ഇന്ത്യ എന്ന പ്രചരണത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും മഹാസഖ്യത്തിന് പരാജയം നേരിടേണ്ടി വന്നു. ശേഷം മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും 2014 വരെ തുടര്‍ച്ചയായി 10 വര്‍ഷം  കേന്ദ്രം ഭരിക്കുകയുമായിരുന്നുവെന്ന് ശരത് പവാര്‍ ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com