നോട്ടുനിരോധനത്തിന് പ്രശംസ, അസമത്വം കുറച്ചു; നരേന്ദ്രമോദിക്ക് സമാധാനത്തിനുളള പുരസ്‌കാരം 

ദക്ഷിണ കൊറിയയിലെ സോള്‍ പീസ് പ്രൈസ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സമാധാനത്തിനുളള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
നോട്ടുനിരോധനത്തിന് പ്രശംസ, അസമത്വം കുറച്ചു; നരേന്ദ്രമോദിക്ക് സമാധാനത്തിനുളള പുരസ്‌കാരം 

സോള്‍:  ദക്ഷിണ കൊറിയയിലെ സോള്‍ പീസ് പ്രൈസ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സമാധാനത്തിനുളള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഇന്ത്യയുടെയും ആഗോള സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്കായി മോദി നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. ഇതിന് പുറമേ സാമൂഹ്യ, സാമ്പത്തിക രംഗത്തെ അസമത്വം കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികളും പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിച്ചു. 

നോട്ടുനിരോധനം ഉള്‍പ്പെടെ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന് മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അവാര്‍ഡ് കമ്മിറ്റി പ്രകീര്‍ത്തിച്ചു. ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് മോദി സുപ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യക്കാരുടെ മാനവിക വികസനം മെച്ചപ്പെടുത്തുന്നതിനും മോദി മികച്ച പിന്തുണ നല്‍കിയതായും കമ്മിറ്റി എടുത്തുപറഞ്ഞു.

1990 ല്‍ സോളില്‍ നടന്ന 24-ാമത് ഒളിമ്പിക്‌സ് ഗെയിംസിന്റെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് സോള്‍ പീസ് പ്രൈസ് ആരംഭിച്ചത്. മാനവരാശിയുടെ നന്മയ്ക്കായി നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഫൗണ്ടേഷന്റെ പതിനാലാമത്തെ അവാര്‍ഡ് ജേതാവാണ് മോദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com