ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ദൂരദര്‍ശന്‍ ക്യാമറമാനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദൂരദര്‍ശന്‍ ക്യാമറമാനും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ദൂരദര്‍ശന്‍ ക്യാമറമാനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ദണ്ഡേവാഡ:  ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുതാനന്ദ് സാഹുവും  സബ് ഇന്‍സ്‌പെക്ടര്‍മാരായ രുദ്ര പ്രതാപും എഎസ്‌ഐ മംഗ്ലുവുമാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോകുന്നതിനിടയില്‍ അറന്‍പൂരില്‍ വച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം ലഭിച്ചിരുന്നുവെന്നും തിരച്ചിലിന് പോയ സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തി.

 ദൂരദര്‍ശന്‍ ക്യാമറാമാനായിരുന്ന അച്യുതാനന്ദ് സാഹുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി രാജ്യവര്‍ധന്‍ സിങ് റാഥോര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com