ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; സ്ത്രീയും പുരുഷനും തുല്യര്‍: രാഹുല്‍ ഗാന്ധി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം - സ്ത്രീയും പുരുഷരും തുല്യരാണ്. എല്ലായിടത്തും സ്ത്രീകള്‍ പോകണമെന്നതാണ് തന്റെ നിലപാട്‌ 
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; സ്ത്രീയും പുരുഷനും തുല്യര്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കെപിസിസിയെ തള്ളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും രാഹുല്‍ ഗാന്ധി  ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

ശബരിമല അതിവെകാരികമായ വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നു.സ്ത്രീയും പുരുഷരും തുല്യരാണ്. എല്ലായിടത്തും സ്ത്രീകള്‍ പോകണമെന്നതാണ് തന്റെ നിലപാടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കെപിസിസി നിലപാടിന് വിരുദ്ധ അഭിപ്രായവുമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാര്‍ തീകൊണ്ടാണ് കളിക്കുന്നത് എന്നുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടാണ് പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തുടക്കത്തില്‍ തന്നെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com