കര്‍ണാടകയിലും പെട്രോള്‍, ഡീസല്‍ വില കുറച്ചു; ലിറ്ററിന് രണ്ടു രൂപ കുറവു വരുത്തിയതായി കുമാരസ്വാമി

കര്‍ണാടകയിലും പെട്രോള്‍, ഡീസല്‍ വില കുറച്ചു; ലിറ്ററിന് രണ്ടു രൂപ കുറവു വരുത്തിയതായി കുമാരസ്വാമി
കര്‍ണാടകയിലും പെട്രോള്‍, ഡീസല്‍ വില കുറച്ചു; ലിറ്ററിന് രണ്ടു രൂപ കുറവു വരുത്തിയതായി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറയ്ക്കുകയാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു. വില കുറയ്ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

രാജസ്ഥാനിലും ആന്ധ്രയിലും പശ്ചിമ ബംഗാളിലും ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു. ആന്ധ്രയിലും രാജസ്ഥാനിലും ലിറ്ററിന് രണ്ടു രൂപയും ബംഗാളില്‍ ഒരു രൂപയുമാണ് കുറച്ചത്.

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വില കുറച്ച സാഹചര്യത്തില്‍ ഇന്ധന നികുതി കുറയ്ക്കാനുള്ള ആവശ്യം കര്‍ണാടകയില്‍ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബംഗളൂരുവില്‍ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് വില കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് പതിനാറു മുതലുള്ള തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com