കേന്ദ്രസർക്കാരും ബിജെപിയും ചേർന്ന് മുത്തലാഖ് ഒരു  രാഷ്ട്രീയ ആയുധമാക്കുന്നു: രൺദീപ് സുർജെവാല

കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
കേന്ദ്രസർക്കാരും ബിജെപിയും ചേർന്ന് മുത്തലാഖ് ഒരു  രാഷ്ട്രീയ ആയുധമാക്കുന്നു: രൺദീപ് സുർജെവാല

ന്യൂഡൽഹി:  മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയ്ക്കു വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതിനിടെ മുത്തലാഖ് വിഷയം കേന്ദ്രസർക്കാരും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മുത്തലാഖിന് വിധേയരാകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാത്ത ഭർത്താവിന്‍റെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്നുമുള്ള കോൺഗ്രസ് നിർദേശം കേന്ദ്രം അംഗീകരിച്ചില്ലെന്നും സുർജെവാല പറഞ്ഞു.

ഇതിൽ നിന്നുതന്നെ മോദി സർക്കാരിന്‍റെ ലക്ഷ്യം മുസ്‌ലീം സ്ത്രീകൾക്ക് നീതി ലഭിക്കുക എന്നതല്ലെന്നും അതേസമയം കോൺഗ്രസ് ഇതിനെ മനുഷ്യത്വപരമായാണ് സമീപിക്കുന്നതെന്നും സുർജെവാല കൂട്ടിച്ചേർത്തു.  മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയതിനു പിന്നാലെയാണ് സുർജെവാലയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com