ട്രെയിനിലെ പൂവാലന്‍മാര്‍ കരുതിയിരിക്കുക: സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നു

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ.
ട്രെയിനിലെ പൂവാലന്‍മാര്‍ കരുതിയിരിക്കുക: സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നു

ന്യൂഡെല്‍ഹി: ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ. റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ആണ് പുതിയ നിയമ ഭേതഗതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിനേക്കാള്‍ കടുത്ത ശിക്ഷയായിരിക്കുമിത്. ഐപിസിസി വകുപ്പ് പ്രകാരം അപകീര്‍ത്തി പെടുത്തലിനും ശല്യം ചെയ്യുന്നതിനും മറ്റും ഒരു വര്‍ഷമാണ് ശിക്ഷാ കാലാവധി.

വനിതാ കംപാര്‍ട്ടമെന്റില്‍ പുരുഷന്മാര്‍ യാത്ര ചെയ്താല്‍ ഈടാക്കുന്ന പിഴ 500ല്‍നിന്ന് 1000 രൂപയാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. പൊലീസ് സഹായം ലഭിക്കും വരെ പ്രതിയെ തടഞ്ഞ് വയ്ക്കുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണം നല്‍കാനും ആര്‍പിഎഫ് നിര്‍ദേശിക്കുന്നുണ്ട്.

ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ആര്‍പിഎഫ് പുതിയ നിയമഭേദഗതികളുമായി മുന്നോട്ട് വന്നത്. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തില്‍ 35 ശതമാനം വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com