മനുഷ്യക്കടത്ത് കേസ് പ്രതിക്കൊപ്പം മുഖ്യമന്ത്രി ; ഡല്‍ഹിയില്‍ പുതിയ വിവാദം

മനുഷ്യക്കടത്തുകേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിക്കൊപ്പം ഇരിക്കുന്ന കെജ്‌രിവാളിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് 
മനുഷ്യക്കടത്ത് കേസ് പ്രതിക്കൊപ്പം മുഖ്യമന്ത്രി ; ഡല്‍ഹിയില്‍ പുതിയ വിവാദം

ന്യൂഡല്‍ഹി : മനുഷ്യക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്നു. മനുഷ്യക്കടത്തുകേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രഭാ മുന്നിക്കൊപ്പം ഇരിക്കുന്ന കെജ്‌രിവാളിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പുതിയ വിവാദം ഉടലെടുത്തു.

തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയില്‍ നിന്ന് കഴിഞ്ഞദിവസമാണ് പ്രഭാ മുന്നിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പ്രഭാ മുന്നിക്കെതിരെ ജാര്‍ഖണ്ഡില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ജാര്‍ഖണ്ഡ് പൊലീസ് 25,000 രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. 

പ്രഭാ മുന്നി ഒരു സന്നദ്ധ സംഘടന നടത്തിയിരുന്നു. ഇതിന്റെ മറവില്‍ ഒരു പ്ലേസ്‌മെന്റ് ഏജന്‍സിയും രഹസ്യമായി നടത്തിയിരുന്നു. ഇതുവഴി ജോലിക്കെന്ന വ്യാജേന ജാര്‍ഖണ്ഡില്‍ നിന്നും പാവപ്പെട്ട പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് മനുഷ്യക്കടത്തുകാര്‍ക്ക് കൈമാറുകയാണ് പ്രഭാ മുന്നി ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com