അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമി, മുസ്ലീങ്ങളുടെ പുണ്യസ്ഥലം മക്കയെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമി, മുസ്ലീങ്ങളുടെ പുണ്യസ്ഥലം മക്കയെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി
അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമി, മുസ്ലീങ്ങളുടെ പുണ്യസ്ഥലം മക്കയെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

ന്യൂഡല്‍ഹി: ഹിന്ദുക്കുളുടെ പുണ്യസ്ഥലമാണ് അയോധ്യയെന്ന് അത് മുസ്ലീങ്ങളുടെ പുണ്യസ്ഥലമല്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. മുസ്ലീങ്ങളുടെ പുണ്യസ്ഥലം മക്കയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഹിന്ദുക്കള്‍ക്ക് അയോധ്യ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ്. രാമന്റെ ജന്മഭൂമിയാണ് അയോധ്യ. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് പുണ്യസ്ഥലം മക്കയാണ്. അയോധ്യയില്‍ ഉള്ളത് കേവലം രണ്ട് മതങ്ങള്‍ തമ്മിലുളള തര്‍ക്കമല്ല.അയോധ്യയെന്നത് കേവല സ്ഥലതര്‍ക്കമായി മാറിയിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു

സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലില്‍ ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും ഒരേ പരിഗണനയാണ് ലഭിക്കുകയെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. അയോധ്യാ കേസില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടി. അയോധ്യാ ഭൂമി കേസ് വിശാല ബെഞ്ചിനു വിടില്ലെന്നു വ്യക്തമാക്കിയ കോടതി ഇസ്ലാം മതവിശ്വാസിക്ക് ആരാധനയ്ക്കു പള്ളി അനിവാര്യമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശം പുനപ്പരിശോധിക്കേണ്ടതില്ലെന്നു വിധിച്ചു.

അയോധ്യ കേസുമായി ബന്ധപ്പെട്ട വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ പരാമര്‍ശം വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. കേസ് ഒക്ടോബര്‍ 29ന് മൂന്നംഗ ബഞ്ച് പരിഗണിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com