സിന്ധ്, ബലൂചിസ്താന്‍, പഖ്തൂണ്‍, വെസ്റ്റ് പാകിസ്താന്‍: പാകിസ്ഥാനെ നാലായി വിഭജിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ത്യ- പാക് സംഘര്‍ഷത്തിന് പരിഹാരം ഇത് മാത്രമാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വാദിക്കുന്നത്.
സിന്ധ്, ബലൂചിസ്താന്‍, പഖ്തൂണ്‍, വെസ്റ്റ് പാകിസ്താന്‍: പാകിസ്ഥാനെ നാലായി വിഭജിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അഗര്‍ത്തല: പാകിസ്താനെ നാലായി വിഭജിക്കണമെന്ന വിചിത്ര വാദവുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. സിന്ധ്, ബലൂചിസ്താന്‍, പഖ്തൂണ്‍. വെസ്റ്റ് പാകിസ്താന്‍ എന്നിങ്ങനെ പാകിസ്ഥാനെ വിഭജിച്ച് ഇന്ത്യയ്ക്ക് നല്‍കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. 

ഇന്ത്യ- പാക് സംഘര്‍ഷത്തിന് പരിഹാരം ഇത് മാത്രമാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വാദിക്കുന്നത്. അഗര്‍ത്തലയില്‍ സെമിനാറില്‍ സംസാരിക്കുന്നതിനിടക്കാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാകിസ്താന്‍ ഭരിക്കുന്നത് സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായി തുടരുന്നത് കടലാസില്‍ മാത്രമാണ്. സൈന്യവും ഐഎസ്‌ഐയും ഭീകരരും ഭരിക്കുന്ന പാകിസ്താനിലെ പ്യൂണ്‍ മാത്രമാണ് ഇമ്രാന്‍ ഖാന്‍'- അദ്ദേഹം പരിഹസിച്ചു. ഹിന്ദുത്വവും അഴിമതിക്കെതിരായ നിലപാടും ഉയര്‍ത്തിക്കാട്ടിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com