എഴുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്തത് ഞാന്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ചെയ്യും: മോദി

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്നും മോദി ആവശ്യപ്പെട്ടു.
എഴുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്തത് ഞാന്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ചെയ്യും: മോദി

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ചെയ്യാത്ത് താന്‍ എങ്ങനെ വെറും അഞ്ച് വര്‍ഷം കൊണ്ട് ചെയ്യുമെന്നാണ് മോദി ചോദിക്കുന്നത്. ബിഹാറില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്നും മോദി ആവശ്യപ്പെട്ടു. 'എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ല. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ച് വര്‍ഷം ഭരിച്ച എനിക്ക് എങ്ങനെ അത് സാധിക്കും'- മോദി ചോദിച്ചു. 

മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഭീകരവാദവും ആക്രമണവും കള്ളപ്പണവും അഴിമതിയും വര്‍ധിച്ചു. വിലക്കയറ്റമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറെ പരാജയപ്പെടുത്തുകയാണ് നെഹ്‌റു കുടുംബം എല്ലായ്‌പ്പോഴും ചെയ്തത്. പൊതുജനങ്ങളുടെ മനസില്‍ നിന്ന് അദ്ദേഹത്തിന്റെ സ്മരണ നഷ്ടപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി. അംബേദ്കറെ മറന്നുകൊണ്ട് സ്വന്തം കുടുംബക്കാര്‍ക്ക് ഭാരതരത്‌ന നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com