ന്യായ് പരാമർശം; നീതി ആയോ​ഗ് വൈസ് ചെയർമാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

നീതി ആയോ​ഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യായ് പരാമർശം; നീതി ആയോ​ഗ് വൈസ് ചെയർമാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ന്യൂഡൽഹി: നീതി ആയോ​ഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. കോൺ​ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരായ പരാമർശം പെരുമാറ്റചട്ട ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അതൃപ്തിയറിയിച്ച കമ്മീഷൻ പ്രസ്താവന ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. 

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാറിന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. ന്യായ് പദ്ധതിയെക്കുറിച്ചുള്ള തന്റെ പരാമർശം വ്യക്തിപരമാണെന്നായിരുന്നു അദ്ദേ​ഹ​ത്തിന്റ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com