ജഗന്‍മോഹനും കെസിആറും മോദിയുടെ വളര്‍ത്തുനായ്ക്കള്‍, കാലില്‍ വീണുകിടക്കുന്നു: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു 

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെയും ടിആര്‍എസ് നേതാവ്  കെ ചന്ദ്രശേഖര്‍ റാവുവിനെയും ഒരേപോലെ കടന്നാക്രമിച്ച് ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു
ജഗന്‍മോഹനും കെസിആറും മോദിയുടെ വളര്‍ത്തുനായ്ക്കള്‍, കാലില്‍ വീണുകിടക്കുന്നു: ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു 

ഹൈദരാബാദ്:  വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെയും ടിആര്‍എസ് നേതാവ്  കെ ചന്ദ്രശേഖര്‍ റാവുവിനെയും ഒരേപോലെ കടന്നാക്രമിച്ച് ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു. നാണമില്ലാത്ത ജഗന്‍മോഹന്‍ റെഡ്ഡി പട്ടി ബിസ്‌ക്കറ്റാണ് തിന്നുന്നത്. ജഗന്‍മോഹനും കെസിആറും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളര്‍ത്തുനായ്ക്കളാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. മച്ചില്ലിപട്ടണത്തില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കഷ്ണം ബിസ്‌ക്കറ്റിന് വേണ്ടി മോദിയുടെ കാലുകളില്‍ ഇരുവരും വീണുകിടക്കുകയാണ്. ആ ബിസ്‌ക്കറ്റുകള്‍ നിങ്ങള്‍ക്ക് പങ്കുവെയ്ക്കാനാണ് ജഗന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് സൂക്ഷിക്കണമെന്നും ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന നീണ്ടക്കാലത്തെ ആവശ്യം നിറവേറ്റാത്തതില്‍  പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡു, തെരഞ്ഞെടുപ്പ് അടുത്തതോടെ മോദിയോടുളള സ്വരം കടുപ്പിച്ചിരിക്കുകയാണ്. കെസിആറും ജഗന്‍മോഹനും ഭാവിയില്‍ മോദിയുമായി അടുക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ ചന്ദ്രബാബു നായിഡു ആഞ്ഞടിച്ചത്. ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് നേതൃപരമായ പങ്കാണ് ചന്ദ്രബാബു നായിഡു വഹിച്ചുപോരുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ഉയര്‍ത്തിക്കാട്ടിയത് ചന്ദ്രബാബു നായിഡുവിനെയാണ്. മോദിയെ മാറ്റി  പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രിയായി ചന്ദ്രബാബു നായിഡു വരാനുളള സാധ്യത തളളി കളയാന്‍ കഴിയില്ലെന്നാണ് ദേവഗൗഡ സൂചിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com