രാഹുലിന്റെ അമ്മയ്ക്ക് വിളിച്ച ബിജെപി ഹിമാചല്‍ അധ്യക്ഷന് വിലക്ക്; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
രാഹുലിന്റെ അമ്മയ്ക്ക് വിളിച്ച ബിജെപി ഹിമാചല്‍ അധ്യക്ഷന് വിലക്ക്; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് 48 മണിക്കൂറിലേക്കാണ് സത്പാലിനെ വിലക്കിയിരിക്കുന്നത്. 

ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ രണ്ടുദിവസത്തേക്ക് സത്പാലിന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഷിംല ലോക്‌സഭ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് സത്പാല്‍ അപമാനിച്ചത്. രാഹുലിനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിച്ചായിരുന്നു സത്പാലിന്റെ പ്രസംഗം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 

കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സത്പാലിന് എതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com