രജനീകാന്തിനെ കണ്ട് മതിമറന്ന് ഉദ്യോ​ഗസ്ഥൻ; ഇടത് കൈക്ക് പകരം മഷി പുരട്ടിയത് വലത് കൈവിരലിൽ, വിവാദം, വിശദീകരണം തേടി  

ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത്​ കൈവിരലിൽ മഷി പുരട്ടിയത്​ തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യപ്രദസാഹു
രജനീകാന്തിനെ കണ്ട് മതിമറന്ന് ഉദ്യോ​ഗസ്ഥൻ; ഇടത് കൈക്ക് പകരം മഷി പുരട്ടിയത് വലത് കൈവിരലിൽ, വിവാദം, വിശദീകരണം തേടി  

ചെന്നൈ: തമിഴ്​ സൂപ്പർതാരം രജനീകാന്തിന്റെ വിരലിലെ മഷി പുരട്ടലിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത്​ കൈവിരലിൽ മഷി പുരട്ടിയത്​ തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യപ്രദസാഹു അറിയിച്ചു. 

വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചെന്നൈ സ്​റ്റെല്ല മേരീസ്​ കോളജിലെ ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. താരത്തിന്റെ വലതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഴി പുരട്ടിയിരുന്നത്. ഇത് തെറ്റാണെന്നും നിയമപ്രകാരം ഇടത്​ കൈയിലെ ചൂണ്ടുവിരലിലാണ്​ മഷി പുരട്ടേണ്ടതെന്നും ഈ വിരലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതേ കൈയ്യിലെ മറ്റ് വിരലുകളിൽ മഷി പുരട്ടേണ്ടതാണെന്നും സത്യപ്രദസാഹു പറഞ്ഞു. 

ഇടത്​ കൈയിൽ വിരലുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ വലത്​ കൈവിരലിൽ മഷിയടയാളം രേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. രജനീകാന്തി​ന്റെ വിഷയത്തിൽ അബദ്ധം സംഭവിച്ചതാവാമെന്നും സത്യപ്രദസാഹു അഭിപ്രായപ്പെട്ടു. എന്നാൽ ആരുടെ ഭാ​ഗത്താണ് വീഴ്ചയെന്ന് അദ്ദേഹം പറഞ്ഞില്ല. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീറോട് സാഹു വിശദീകരണം തേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com