ഒരു മാസത്തെ ശമ്പളമെങ്കിലും അനുവദിക്കൂ; ജെറ്റ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി

ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് അരുണ്‍ ജയറ്റ്‌ലി ഉറപ്പൊന്നും നല്‍കിയില്ല.
ഒരു മാസത്തെ ശമ്പളമെങ്കിലും അനുവദിക്കൂ; ജെറ്റ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഒരു മാസത്തെ ശമ്പളമെങ്കിലും നല്‍കണമെന്ന ആവശ്യവുമായി ജെറ്റ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മൂന്ന് മാസമായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേസ് ശമ്പളം നല്‍കിയിട്ടില്ല. ശമ്പളക്കുടിശ്ശിക തീര്‍ക്കാതെ വിമാനം പറത്തില്ലെന്ന് വ്യക്തമാക്കി പൈലറ്റുമാര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ആരംഭിച്ചിരുന്നു. ഒരു മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനായാണ് ജീവനക്കാര്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് അരുണ്‍ ജയറ്റ്‌ലി ഉറപ്പൊന്നും നല്‍കിയില്ല. പക്ഷേ ജെറ്റ് എയര്‍വേസ് പ്രതിസന്ധി പരിഹരിക്കുന്നതിന് പരിശ്രമിക്കുമെന്നും കമ്പനി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞതായി ജീവനക്കാര്‍ വ്യക്തമാക്കി.

നിലവില്‍ ജെറ്റ് എയര്‍വേസിനുള്ള സമയക്രമങ്ങള്‍ മാറ്റരുതെന്നും കമ്പനി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ ഓഹരി ഉടമകളെ വേഗത്തില്‍ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്‌നേഴ്‌സ്, എന്‍ഐഐഎഫ്, ഇത്തിഹാദ് എയര്‍വേസ് എന്നീ കമ്പനികള്‍ ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാനുള്ള ശ്രമത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com