ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; പരാതിയുമായി തൃണമൂല്‍

പശ്ചിമ ബംഗാളില്‍ നിലവിലുള്ള സ്ഥിതി 10-15 വര്‍ഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന സംസ്ഥാനത്തെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ് വി നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍
ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; പരാതിയുമായി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിലവിലുള്ള സ്ഥിതി 10-15 വര്‍ഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന സംസ്ഥാനത്തെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അജയ് വി നായകിന്റെ പ്രസ്താവന വിവാദത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാറിലെ പഴയ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിതിയാണ് ബംഗാളില്‍. ബിഹാറിലെ ജനങ്ങള്‍ക്ക് മാറാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് മാറാനാകുന്നില്ല- ഇതായിരുന്നു അജയ് നായികിന്റെ ചോദ്യം. 

അക്കാലത്ത് ബിഹാറിലെ ബൂത്തുകളില്‍ കേന്ദ്രസേനയെ ശക്തമായി വിന്യസിക്കേണ്ടിയിരുന്നു. ബംഗാളിലെ എല്ലാ ബൂത്തുകളിലും ഇപ്പോള്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അജയ് വി നായിക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തു നിന്നും തിരിച്ചു വിളിക്കണമെന്നും പരാതിയില്‍ പറയുന്നു.

നായിക് നേരത്തേ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഈ മാസം പകുതിയോടെയാണ് അദ്ദേഹത്തെ ബിഹാറിലെ നിരീക്ഷകനായി നിയമിച്ചത്. ബിഹാറിലെ ബിജെപി നേതൃത്വത്തിന്റെ പരാതിയേത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com