ഞങ്ങളുടെ പോരാട്ടം നിങ്ങളോടല്ല; കനയ്യക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ആര്‍ജെഡിയോട് സിപിഐ

ബിഹാറിലെ ബെഗുസരായില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കനയ്യ കുമാറിനെ പിന്തുണയ്ക്കണമെന്ന് തേജസ്വി യാദവിനോട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി.
ഞങ്ങളുടെ പോരാട്ടം നിങ്ങളോടല്ല; കനയ്യക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ആര്‍ജെഡിയോട് സിപിഐ

പട്‌ന: ബിഹാറിലെ ബെഗുസരായില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കനയ്യ കുമാറിനെ പിന്തുണയ്ക്കണമെന്ന് തേജസ്വി യാദവിനോട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി. മണ്ഡലത്തില്‍ കനയ്യയുടെ ജനപിന്തുണ വലുതാണെന്നും ബിജെപിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും സുധാകര്‍ റെഡ്ഢി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മണ്ഡലത്തില്‍ മത്സരം സിപിഐയും ബിജെപിയും തമ്മിലാണെന്നും കനയ്യയുടെ അനായസ വിജയത്തിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസന്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹസ്സനുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ പോരാട്ടം അദ്ദേഹവുമായല്ല. മണ്ഡലത്തിലിപ്പോള്‍ കനയ്യ തരംഗമാണ്-അദ്ദേഹം പറഞ്ഞു. 

കനയ്യയ്ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സിപിഐ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. പിന്നീട് സിപിഎം ഉള്‍പ്പെടെുള്ള ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ ഇടത് പൊതു സ്ഥാനാര്‍ത്ഥിയായി കനയ്യയെ പ്രഖ്യാപിക്കുകയായിരുന്നു. ബിഹാറില്‍ നിന്ന് താനല്ലാതെ മറ്റൊരു യുവനേതാവ് വളര്‍ന്നുവരാന്‍ തേജസ്വി യാദവിന് താത്പര്യമില്ലാത്തതാണ് കനയ്യയ്ക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നാണ് സിപിഐ ആരോപിക്കുന്നത്. മെയ് 29നാണ് ബെഗുസരായി വിധിയെഴുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com