മുന്‍കൂട്ടി തയ്യാറിക്കിയിരുന്നില്ല; അസംതൃപ്ത ദാമ്പത്യജീവിതം; ഒന്നരമണിക്കൂറിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ചു; രോഹിതിനെ അപൂര്‍വ കൊലപ്പെടുത്തിയത് ഇങ്ങനെ

മുന്‍കൂട്ടി തയ്യാറിക്കിയിരുന്നില്ല, അസംതൃപ്ത ദാമ്പത്യജീവിതം, ഒന്നരമണിക്കൂറിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ചു- രോഹിതിനെ അപൂര്‍വ കൊലപ്പെടുത്തിയത് ഇങ്ങനെ
മുന്‍കൂട്ടി തയ്യാറിക്കിയിരുന്നില്ല; അസംതൃപ്ത ദാമ്പത്യജീവിതം; ഒന്നരമണിക്കൂറിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ചു; രോഹിതിനെ അപൂര്‍വ കൊലപ്പെടുത്തിയത് ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി പരേതനായ എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വ ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് 40കാരനായ രോഹിതിനെ വീടിനുള്ളിലെ സ്വന്തം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് രോഹിത് മരണപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും ശ്വാസംമുട്ടിയുള്ള മരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അസംതൃപ്തമായ വിവാഹജീവിതമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസം അമിതമായ അളവില്‍ മദ്യപിച്ചെത്തിയ രോഹിതും അപൂര്‍വയും തമ്മില്‍ രാത്രി വൈകി വഴക്ക് നടന്നിരുന്നു. വഴക്കിനിടയില്‍ അപൂര്‍വ രോഹിതിനെ തലയിണയുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പതിവായിരുന്നു. ഉത്തരാഖണ്ഡില്‍ ഏപ്രില്‍ 12ന് വോട്ടുചെയ്യാന്‍ പോയി രോഹിത് തിരിച്ചെത്തിയ 15ന് രാത്രിയാണ് സംഭവം നടക്കുന്നത്. 

കൊലപാതകം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നതല്ലെന്നും ഇരുവരും തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും, തെളിവുകള്‍  ഒന്നരമണിക്കൂറിനുള്ളില്‍ നശിപ്പിച്ചതായി പ്രതി സമ്മതിച്ചതായി അഡിഷണല്‍ കമ്മിഷണര്‍ രാജീവ് രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി ഒരു മണിയോടെയാണ് രോഹിതിന്റെ കൊലപാതകം നടക്കുന്നത്. ഒന്നരമണിക്കൂറിനുള്ളില്‍ തന്നെ അപൂര്‍വ തെളിവുകള്‍ നശിപ്പിച്ചിരുന്നു. ആരുടെയും സഹായമില്ലാതെയാണ് അപൂര്‍വ കൃത്യം നടത്തിയത്. സംഭവദിവസം രാവിലെ വീട്ടിലെത്തിയ രോഹിതിന്റെ മാതാവ് ഉജ്ജ്വലയോട് ഉറങ്ങുകയാണ് ശല്യപ്പെടുത്തേണ്ട എന്നായിരുന്നു അപൂര്‍വ പറഞ്ഞത്. പിന്നീടാണ് മരണവിവരം പുറത്തു വരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രോഹിത് സംഭവദിവസവും അമിതമായി മദ്യപിച്ചിരുന്നു. ചുമരില്‍ താങ്ങിയാണ് ഇയാള്‍ നടന്നിരുന്നതെന്ന് സിസി ടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

സുപ്രീംകോടതിയില്‍ അഭിഭാഷകയായ അപൂര്‍വയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പൊലീസ് ചോദ്യംവരികയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യമാണ് അപൂര്‍വയെ സംശയത്തിന്റെ നിഴലിലാക്കിയത്. മാത്രമല്ല. സംഭവം നടക്കുന്ന സമയം, അപൂര്‍വയും രണ്ട് വീട്ടുജോലിക്കാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രോഹിതിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ അപൂര്‍വയും കുടുംബക്കാരും ശ്രമിക്കുന്നതായി രോഹിതിന്റെ അമ്മ ഉജ്ജ്വല തിവാരിയും ആരോപിച്ചിരുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് 2017ല്‍ ലഖ്‌നൗവില്‍വച്ച് രോഹിതും അപൂര്‍വയും കണ്ടുമുട്ടുന്നത്. ഒരുവര്‍ഷത്തോളം ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. എന്നാല്‍, പിന്നീട് രോഹിത് അപൂര്‍വയില്‍നിന്ന് അകലുകയും വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അമ്മ ഉജ്ജ്വലയെ അറിയിക്കുകയും ചെയ്തു. 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇരുവരും തമ്മില്‍ ഒരുതരത്തിലുള്ള ആശയവിനിമയവും നടന്നിരുന്നില്ല. എന്നാല്‍, പിന്നീട് ഏപ്രില്‍ രണ്ടിന് ഇരുവരും ഒന്നിച്ചുവന്ന് വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നുവെന്ന് ഉജ്ജ്വല പറയുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് വിവാഹമോചിതരാകാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. വിവാഹത്തിന് മുന്‍പ്് അപൂര്‍വയ്ക്ക് മറ്റൊരാളുമായി ഇഷ്ടമുണ്ടായിരുന്നതായും രോഹിതിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ഉജ്ജ്വല ആരോപിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com