ഇനി ഇടി രാഷ്ട്രീയത്തില്‍; ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഗ്രേറ്റ് ഖാലി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത 'ഗ്ലാമര്‍ പോരാട്ടം' നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഏറ്റവും കൂടുതല്‍ സിനിമാ, കായിക താരങ്ങള്‍ മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത
ഇനി ഇടി രാഷ്ട്രീയത്തില്‍; ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഗ്രേറ്റ് ഖാലി


കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത 'ഗ്ലാമര്‍ പോരാട്ടം' നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഏറ്റവും കൂടുതല്‍ സിനിമാ, കായിക താരങ്ങള്‍ മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് താരങ്ങളെ മത്സരിപ്പിക്കുന്നതില്‍ മുന്നില്‍. ഇപ്പോളിതാ റസിലിങ് താരം ഗ്രേറ്റ് ഖാലിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. 

ബിജെപിക്ക് വേണ്ടിയാണ് ഗ്രേറ്റ് ഖാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ജാദവ്പൂര്‍ സ്ഥാനാര്‍ത്ഥി അനുപം ഹസ്രയ്ക്ക് വേണ്ടിയീണ് ഖാലി പ്രചാരണത്തിനിറങ്ങിയത്. 

ഖാലി തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങുന്നതെന്നും അനുപം ഹസ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രാഷ്ട്രീയക്കാര്‍ മാത്രം പ്രചാരണത്തിനിറങ്ങുന്ന സ്ഥിരം രീതിയോട് തനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് ഖാലിയെ നോമിനേഷന്‍ നല്‍കുന്ന ദിവസം വിളിച്ചു വരുത്തിയതെന്നും ഹസ്ര കൂട്ടിച്ചേര്‍ത്തു. 

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് ഹസ്ര ബിജെപിയിലെത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ജനുവരിയിലാണ് ഹസ്രയെ മമത പുറത്താക്കിയത്. പ്രശസ്ത സിനിമാ താരം മിമി ചക്രബര്‍ത്തിയെയയാണ് തൃണമൂല്‍ ജാദവ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com