'ചുറ്റിലും കരിമ്പൂച്ചകളും പരവതാനിയും റോസാപ്പൂക്കളുമില്ല; പകരം ഇങ്ക്വിലാബ് വിളികള്‍ മാത്രം; ഒറ്റക്കൊരു മഹാപ്രസ്ഥാനമായി കനയ്യ'

ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനലക്ഷങ്ങളാണ് കനയ്യയുടെ പ്രചാരണ പരിപാടികളിലേക്ക് ഒഴുകിയെത്തുന്നത്.
'ചുറ്റിലും കരിമ്പൂച്ചകളും പരവതാനിയും റോസാപ്പൂക്കളുമില്ല; പകരം ഇങ്ക്വിലാബ് വിളികള്‍ മാത്രം; ഒറ്റക്കൊരു മഹാപ്രസ്ഥാനമായി കനയ്യ'


വഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുക്കിലും മൂലയിലും, ബെഗുസരായിയിലെ തെരുവുകളിലും ഉയര്‍ന്നുകേട്ട കനയ്യയുടെ ശബ്ദം ഇനി മുഴങ്ങാന്‍ പോകുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലാണെന്ന്‌ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനലക്ഷങ്ങളാണ് കനയ്യയുടെ പ്രചാരണ പരിപാടികളിലേക്ക് ഒഴുകിയെത്തുന്നത്. ബെഗുസരായിക്കും, ബീഹാറിനും പുറത്ത് രാജ്യം മുഴുവന്‍ ഈ പോരാട്ടത്തെ ഉറ്റുനോക്കുന്നു എന്നുള്ളതും ഇവിടുത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നുവെന്ന് കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബഗുസരായിലെത്തിയ മുഹ്‌സിന്‍, ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷ സഖാവ് കനയ്യ കുമാര്‍ പാര്‍ലമെന്റില്‍
എത്താതിരിക്കാന്‍ ബിജെപി സര്‍വ്വ സന്നാഹവും ഉപയോഗിച്ച് പരിശ്രമിക്കുമ്പോള്‍, ആര്‍ജെഡിയും കോണ്‍ഗ്രസും മഹാസഖ്യത്തില്‍ ചേര്‍ക്കാതെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ഒറ്റക്കൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു കരുത്തുകാട്ടുന്നു സഖാവ് കനയ്യകുമാര്‍- അദ്ദേഹം കുറിച്ചു.

ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനലക്ഷങ്ങളാണ് കനയ്യയുടെ പ്രചാരണ പരിപാടികളിലേക്ക് ഒഴുകിയെത്തുന്നത്. ബെഗുസരായിക്കും, ബീഹാറിനും പുറത്ത് രാജ്യം മുഴുവന്‍ ഈ പോരാട്ടത്തെ ഉറ്റുനോക്കുന്നു എന്നുള്ളതും ഇവിടുത്തെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. ചുറ്റിലും കരിംപൂച്ചകള്‍ ഇല്ല. പരവതാനിയില്ല, ലക്ഷങ്ങളുടെ റോസാപ്പൂക്കള്‍ വിതറി സ്വീകരണമില്ല. പകരം കത്തിജ്വലിക്കുന്ന വാക്കുകളും, ദിക്കുപൊട്ടുമാറുച്ചത്തില്‍ കേള്‍ക്കുന്ന ഇന്‍ക്വിലാബ്, ലാല്‍സലാം വിളികളും മാത്രം. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുക്കിലും മൂലയിലും, ബെഗുസരായിയിലെ തെരുവുകളിലും ഉയര്‍ന്നുകേട്ട കനയ്യയുടെ ശബ്ദം ഇനി മുഴങ്ങാന്‍ പോകുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലാണ്. ഇന്നലെ നടന്ന അവസാനവട്ട റാലിയില്‍ പങ്കെടുക്കാനെത്തിയ ജന സാഗരത്തിനറിയാം ഈ വിപ്ലവ നക്ഷത്രത്തിന്റെ കരുത്ത്-അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com