മമതയ്ക്ക് അറിയാം മോദിയുടെ കുര്‍ത്തയുടെ അളവ്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുര്‍ത്തയുടെ അളവ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് എങ്ങനെയാണ് അറിയുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബര്‍
മമതയ്ക്ക് അറിയാം മോദിയുടെ കുര്‍ത്തയുടെ അളവ്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുര്‍ത്തയുടെ അളവ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് എങ്ങനെയാണ് അറിയുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബര്‍.മധുരപലഹാരങ്ങളും കുര്‍ത്തയും തങ്ങള്‍ക്ക് ആര്‍ക്കും മമത സമ്മാനമായി നല്‍കിയിട്ടില്ലെന്നും മറ്റുളളവര്‍ക്ക് നല്‍കിയിട്ടുളള കാര്യം അറിയില്ലെന്നും രാജ് ബാബ്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞദിവസം നടന്‍ അക്ഷയകുമാറുമായുളള അഭിമുഖത്തിലാണ് മമതയുമായുളള ഊഷ്മള ബന്ധം മോദി വിവരിച്ചത്. ഇതിനെതിരെ മമത തന്നെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. കല്ലും മണ്ണും ചേര്‍ത്തുളള രസഗുള ഉണ്ടാക്കി മോദിക്ക് കൊടുത്തുവിടുമെന്നായിരുന്നു മമതയുടെ പരിഹാസം. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള രഹസ്യകൂട്ടുകെട്ടിന്റെ തെളിവാണ് മോദിയുടെ വാക്കുകള്‍ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയെയും മമതയെയും പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നത്.

'രണ്ട് ഉല്‍പ്പനങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് പശ്ചിമ ബംഗാള്‍. മധുരപലഹാരങ്ങളും കുര്‍ത്തയും. എന്നാല്‍ ഇതുവരെ ഞങ്ങള്‍ക്ക് ആര്‍ക്കും മമത ഇത് അയച്ചുതന്നിട്ടില്ല. മറ്റുളളവര്‍ക്ക് അയച്ചുതന്നതായുളള അറിവും ഇല്ല. ഇനി കുര്‍ത്തയും മധുരപലഹാരങ്ങളും സമ്മാനമായി നല്‍കാന്‍ മമത ആഗ്രഹിക്കുന്നെങ്കില്‍ തന്നെ ഒരാള്‍ക്ക് ഇത് അയച്ചുകൊടുക്കും. നിങ്ങള്‍ക്ക് കാര്യം മനസിലാവും. മമതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുര്‍ത്തയുടെ അളവ് അറിയാം'- രാജ് ബാബ്ബര്‍ പറഞ്ഞു.

രാജ് ബാബ്ബറിന് മര്യാദയില്ലെന്നാണ് ഇതുസംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ രാജ് ബാബ്ബറിന് അനുഭവസമ്പത്തില്ല. സിനിമയില്‍ രാജ് ബാബ്ബറിന് മര്യാദ എന്തെന്ന് അറിയില്ല. മര്യാദയും രാഷ്ട്രീയവും വ്യത്യസ്തമാണ് എന്ന കാര്യം രാജ് ബാബ്ബറിന് അറിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com