ബ്രിട്ടീഷ് പൗരത്വം : 'സത്യാവസ്ഥ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണം' ; രാഹുലിന് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് നടപടി
ബ്രിട്ടീഷ് പൗരത്വം : 'സത്യാവസ്ഥ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണം' ; രാഹുലിന് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് നടപടി. വിദേശ പൗരത്വ വിഷയത്തില്‍ സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. 

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. 2003 ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ ഇം​ഗ്ലണ്ടിൽ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. 

ഈ പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ പൗ​ര​ത്വ വി​ഭാ​ഗ ഡ​യ​റ​ക്ട​ർ ബി.​സി. ജോ​ഷി രാഹുലിന് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. 2016-ൽ ​സ്വാ​മി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞ രാ​ഹു​ൽ, ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ചിരുന്നു. 2015-നു​ശേ​ഷം നി​ര​വ​ധി ത​വ​ണ സ്വാ​മി ഈ ​വി​ഷ​യം ആ​രോ​പി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കു ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. 

ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പകുതി പിന്നിട്ടപ്പോഴാണ് കേന്ദ്രസർക്കാരിന്റെ നടപടി. വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com