സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം; സത്യമെന്ത്?

ഇന്ത്യക്കാരിയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം
സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം; സത്യമെന്ത്?

ന്യൂഡല്‍ഹി: ഇന്ത്യക്കാരിയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. ബംഗാളി ഭാഷയിലുള്ള മക്ക മദീന എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിച്ച വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. 

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചതെന്നായിരുന്നു പ്രചാരണം. എന്നാല്‍ തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നും സുനിത വില്യംസ് മതം മാറിയിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പും സുനിത വില്യംസിനെക്കുറിച്ച് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആണെന്നും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും കഥകള്‍ കേട്ടാണ് വളര്‍ന്നതെന്നും ദൈവവിശ്വാസിയാണെന്നും സുനിത അന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com