കശ്മീരിൽ പ്രശ്നപരിഹാരത്തിന് തുടക്കമായിരിക്കുന്നു: മോദി സർക്കാരിനെ പിന്തുണച്ച് അനുപം ഖേർ 

കശ്മീരില്‍ പ്രശ്‌നപരിഹാരത്തിന് തുടക്കമായിരിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ അനുപംഖേര്‍
കശ്മീരിൽ പ്രശ്നപരിഹാരത്തിന് തുടക്കമായിരിക്കുന്നു: മോദി സർക്കാരിനെ പിന്തുണച്ച് അനുപം ഖേർ 

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രശ്‌നപരിഹാരത്തിന് തുടക്കമായിരിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ അനുപംഖേര്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ പ്രതികരണം. കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ്, ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി അനുപം ഖേര്‍ ട്വിറ്റ് ചെയ്തത്.

കശ്മീരി പണ്ഡിറ്റായ അനുപം ഖേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. കശ്മീര്‍ വിഷയത്തില്‍ മുന്‍പും  തന്റെ നിലപാടുകള്‍ അനുപം ഖേര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് അനുപം ഖേറിന്റെ ഓരോ പ്രസ്താവനയും. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം ജ​മ്മു കശ്മീരിൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക്  കോൺ​ഗ്രസ് നേതാവ് ശ​ശി ത​രൂ​ർ എം​പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഒ​മ​ർ അ​ബ്ദു​ള്ള നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രോ​രു​ത്ത​രും കാ​ഷ്മീ​രി​ലെ മു​ഖ്യ​ധാ​ര നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​കു​മെ​ന്ന് ശ​ശി ത​രൂ​ർ ട്വീറ്റ് ചെയ്തു.

 പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ശ​ബ്ദ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. ജ​മ്മു കശ്മീരിൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ മ​റ്റൊ​രു ട്വീ​റ്റി​ലൂ​ടെ ചോ​ദി​ച്ചു. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത നേ​താ​ക്ക​ളെ ഒ​റ്റ​രാ​ത്രി​ക്കൊ​ണ്ട് അ​റ​സ്റ്റു ചെ​യ്യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ശ​ശി ത​രൂ​ർ ചോ​ദി​ച്ചു.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍  കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടുതടങ്കലിലാക്കുകയും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോര്‍ട്ട്.

100 ബറ്റാലിയന്‍ അധിക സൈനീകരെ കശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 6000ളം വിനോദ സഞ്ചാരികള്‍ സംസ്ഥാനം വിട്ടെന്നാണ് കണക്ക്.

പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com