'ചരിത്രപരമായ മണ്ടത്തരം തിരുത്തി'; ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍ 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍
'ചരിത്രപരമായ മണ്ടത്തരം തിരുത്തി'; ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍ 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍. ദേശീയോദ്ഗ്രഥനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ തീരുമാനമാണിതെന്ന് പറഞ്ഞ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലി ചരിത്രപരമായ മണ്ടത്തരം തിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം.

ഭരണഘടനയുടെ 368-ാം അനുച്ഛേദം അനുസരിച്ചുളള നടപടികള്‍ പാലിക്കാതെ പിന്‍വാതിലിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ തിരുകിക്കയറ്റിയതെന്ന്് അരുണ്‍ ജെയ്റ്റലി കുറ്റപ്പെടുത്തി.  ഇത് മഹത്തായ ദിനമാണ് എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് ട്വിറ്ററില്‍ കുറിച്ചു. ഡോ ശ്യാമപ്രസാദ് മുഖര്‍ജി തൊട്ട് ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കാന്‍ പ്രയത്‌നിച്ച ആയിരക്കണക്കിന് രക്തസാക്ഷികള്‍ക്ക് ആദരം ലഭിച്ചു. ഏഴുപതിറ്റാണ്ട് നീണ്ടുനിന്ന രാജ്യത്തിന്റെ ആവശ്യത്തിനാണ് ഇപ്പോള്‍ പൂര്‍ത്തീകരണമായത്. ഈ ജീവിതകാലഘട്ടത്തില്‍ തന്നെ ഇതിന് സാക്ഷിയാകാന്‍ കഴിഞ്ഞതായും റാംമാധവ് ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com