ദേശീയം
അറ്റകുറ്റപണി; ട്രെയിനുകൾ വഴി തിരിച്ചുവിടും
സ്റ്റേഷനിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു
തിരുവനന്തപുരം: ഈറോഡ് റെയിൽവേ സ്റ്റേഷനിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. ഈ മാസം 18-ാം തിയതി മുംബൈ സിഎസ്എംടിയിൽനിന്ന് പുറപ്പെടേണ്ട നാഗർകോവിൽ എക്സ്പ്രസ് (16339) സേലം, നാമക്കൽ, കരൂർ വഴി തിരിച്ചുവിടും.
19, 20, 21 തീയതികളിൽ നാഗർകോവിൽനിന്നുള്ള മുംബൈ സിഎസ്എംടി എക്സ്പ്രസ് (16340) കരൂർ, നാമക്കൽ, സേലം വഴിയായിരിക്കും പോവുക. ഇരു ട്രെയിനുകൾക്കും ഈ റോഡിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ