ജമ്മുവില്‍ പാക്‌ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍(36) ആണ് കൊല്ലപ്പെട്ടത്.
ജമ്മുവില്‍ പാക്‌ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുവില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍(36) ആണ് കൊല്ലപ്പെട്ടത്. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ 11 മണിയോടെയാണ് കൃഷ്ണ ഘാട്ടി സെക്ടറില്‍ വെടിവെപ്പ് ആരംഭിച്ചത്. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com